Iran seized UAE ship and its crew after fishermen killed by UAE coast guard<br />ഇസ്രായേലുമായി UAE ബന്ധം സ്ഥാപിച്ചത് മുതല്‍ ഇറാന്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. പശ്ചിമേഷ്യയില്‍ ഇറാനെ മാത്രം പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ അമേരിക്ക നടത്തിയ നീക്കത്തിന്റെ വിജയം കൂടിയായിരുന്നു യുഎഇ-ഇസ്രായേല്‍ ബന്ധം. ഗള്‍ഫില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് മേഖലയില്‍ ചില അശുഭ നീക്കങ്ങള്‍. ഇറാന്റെ രണ്ടു പൗരന്‍മാരെ യുഎഇ തീര സേന വെടിവച്ചു കൊന്നു. അധികം വൈകാതെ യുഎഇ കപ്പല്‍ ഇറാന്‍ പിടിച്ചെക്കുകയും ചെയ്തു. ഗള്‍ഫ് മേഖല അസ്വസ്ഥമാകാന്‍ സാധ്യതയുള്ള നീക്കങ്ങളാണിത്
